
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് അടിയിൽപ്പെട്ട് യുവാവിനു ദാരുണാന്ത്യം. തിരുവനന്തപുരം പേരൂര്‍ക്കട വഴയിലയിലാണ് സംഭവം നടന്നത്. നെയ്യാറ്റിൻക്കര – കാരക്കോണം മഞ്ചവിളാകം സ്വദേശി രാജേഷ് (34) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും നെടുമങ്ങാട് വരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് പിറകിലെ ടയറിന് അടിയിൽപ്പെട്ടാണ് മരണം. കെഎസ്ആര്‍ടിസി ബസിനെ ഇടതുവശത്തൂകൂടെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു. ഇതോടെ ബൈക്കിൽ നിന്ന് തെറിച്ചുവീണ രാജേഷിന്‍റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രാജേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.







