spot_imgspot_imgspot_img

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് അടിയിൽപ്പെട്ട് യുവാവിനു ദാരുണാന്ത്യം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് അടിയിൽപ്പെട്ട് യുവാവിനു ദാരുണാന്ത്യം. തിരുവനന്തപുരം പേരൂര്‍ക്കട വഴയിലയിലാണ് സംഭവം നടന്നത്. നെയ്യാറ്റിൻക്കര – കാരക്കോണം മഞ്ചവിളാകം സ്വദേശി രാജേഷ് (34) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും നെടുമങ്ങാട് വരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് പിറകിലെ ടയറിന് അടിയിൽപ്പെട്ടാണ് മരണം. കെഎസ്ആര്‍ടിസി ബസിനെ ഇടതുവശത്തൂകൂടെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു. ഇതോടെ ബൈക്കിൽ നിന്ന് തെറിച്ചുവീണ രാജേഷിന്‍റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രാജേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp