
തിരുവനന്തപുരം: കോവളത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. വിദേശ വനിതയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം നടന്നത്.
റഷ്യക്കാരിയായ പൗളിയെയാണ് തെരുവുനായ ആക്രമിച്ചത്. പൗളിയുടെ കാലിനാണ് കടിയേറ്റത്. പ്രദേശത്ത് തെരുവുവായയുടെ ആക്രമണം ദിനം പ്രതി രൂക്ഷമാകുകയാണ്. പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇതിലെ പോകാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോൾ.







