
തിരുവനന്തപുരം: അണ്ടൂർക്കോണം പഞ്ചായത്തിനെ നയിക്കാൻ പി ഡി പി സ്ഥാനാർഥികൾ ജനവിധി തേടുന്നു. ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ നാല് വാർഡുകളിലാണ് പി ഡി പി സ്ഥാനാർഥികൾ ജനവിധി തേടുന്നത്.
അണ്ടൂർക്കോണം വാർഡിൽ നിന്നും മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ അണ്ടൂർക്കോണം സുൽഫി, കീഴാവൂർ വാർഡിൽ നിന്നും റംസീന നാഷിദ്, പാച്ചിറ വാർഡിൽ നിന്നും സിറ്റിംഗ് മെമ്പർ ഹസീന അൻസർ, പുതിയതായി രൂപം കൊണ്ട കല്ലുപാലം വാർഡിൽ നിന്നും ആബിദ നൗഷാദ് എന്നിവർ മത്സരിക്കും.







