spot_imgspot_imgspot_img

ടെക്നോപാർക്ക് ഗ്രൗണ്ടിൽ ആവേശകരമായ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: ഇതിഹാസ താരം ഐ. എം. വിജയൻ നയിച്ച Appfabs Magpii Icons ഉം Prathidhwani All Stars ഉം തമ്മിൽ നടന്ന ആവേശകരമായ പ്രദർശന ഫുട്ബോൾ മത്സരത്തിന് ടെക്നോപാർക്ക് ഗ്രൗണ്ട് വേദിയായി. Raviz Prathidhwani7s in association with Yoode – Season 8 ന്റെ ഭാഗമായും Magpii ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചും സംഘടിപ്പിച്ച ഈ മത്സരം ഐടി സമൂഹത്തിലെ കായിക പ്രേമികൾക്കും ഫുട്ബോൾ ആരാധകർക്കും അവിസ്മരണീയമായ അനുഭവമായി മാറി.

ഇന്ത്യൻ ഫുട്ബോളിലെ നിരവധി ഇതിഹാസ താരങ്ങൾ കളത്തിലിറങ്ങിയത് കാണികൾക്ക് ആവേശമായി.

ഐ. എം. വിജയൻ, ആസിഫ് സഹീർ, മുഹമ്മദ് നൗഷാദ്, എം. സുരേഷ്, ലയണൽ തോമസ്, വി. പി. ഷാജി എന്നിവരാണ് Appfabs Magpii Icons ടീമിൽ കളിച്ച പ്രമുഖർ. മികച്ച പോരാട്ടം കാഴ്ചവെച്ച മത്സരത്തിൽ ഇരു ടീമുകളും ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യം വിളിച്ചോതി. കളി അവസാനിച്ചപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി 1-1 സമനിലയിൽ പിരിഞ്ഞു.

മത്സരത്തിൽ Prathidhwani All Stars നുവേണ്ടി രജിത് വി. പി. ആദ്യ ഗോൾ നേടി. തുടർന്ന് Appfabs Magpii Icons നുവേണ്ടി ആസിഫ് സഹീർ സമനില ഗോൾ നേടി. ഗ്രൗണ്ടിൽ കാണികൾ തിങ്ങിനിറഞ്ഞത് മത്സരത്തിന്റെ ആവേശം വർദ്ധിപ്പിച്ചു. കായിക പ്രേമവും സമൂഹത്തോടുള്ള പ്രതിബദ്ധതയും ഈ മത്സരം അടിവരയിട്ടുറപ്പിച്ചു.

കായികമത്സരത്തോടൊപ്പം Magpii ഓഫീസിന്റെ വിജയകരമായ ഉദ്ഘാടനവും ഒത്തുചേർന്നത് ആഘോഷത്തിന് ഇരട്ടി മധുരമായി. പ്രദർശന മത്സരത്തിന്റെ ആവേശം കെട്ടടങ്ങും മുമ്പേ, Raviz Prathidhwani7s Season 8 ടൂർണമെന്റ് അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. ടൂർണമെന്റിന്റെ സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾ നവംബർ 18, 19 തീയതികളിലായി ടെക്നോപാർക്ക് ഗ്രൗണ്ടിൽ നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp