spot_imgspot_imgspot_img

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

Date:

തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങൾ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു. പരമ്പരാഗതമായ അറിവുകളിലും മൂല്യങ്ങളിലും ഊന്നിക്കൊണ്ടുള്ള ആധുനിക വിദ്യാഭ്യാസമാണ് കേരളം ലക്ഷ്യമാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള പൗരൻമാരെ സൃഷ്ടിക്കാൻ, കുട്ടികളുടെ സ്വഭാവ രൂപീകരണം, ദേശീയ ബോധം എന്നിവയ്ക്കും ഉന്നതവിദ്യാഭ്യാസം പ്രാധാന്യം നല്കണം.

വികസിതഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന രാജ്യത്തിന് പിന്തുണ നല്കേണ്ടത് വിദ്യാർത്ഥി സമൂഹമാണെന്നും തൊഴിൽദാതാക്കളെ സൃഷ്ടിക്കുവാൻ ഉതകുന്നതാവണം മരിയൻ പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസപദ്ധതികളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴക്കൂട്ടം മരിയൻ എഡ്യൂസിറ്റി കാമ്പസിൽ നടന്ന ചടങ്ങിൽ മരിയൻ എഞ്ചിനിയറിംഗ് കോളേജിന്റെ സ്ഥാപക രക്ഷാധികാരിയായ ഡോ. സൂസപാക്യം, തിരുവനന്തപുരം ലത്തീൻ അതിരൂപതാ ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, സഹായകമെത്രാൻ, ഡോ. ക്രിസ്തുദാസ് രാജപ്പൻ, മാനേജർ ഫാ. ഡോ. എ. ആർ. ജോൺ, പ്രിൻസിപ്പൽ ഡോ. അബ്ദുൾ നിസാർ, ടാറ്റ എലിക്സിയുടെ സെന്റർ ഹെഡും ജിടെക് സെക്രട്ടറിയുമായ ശ്രീ കുമാർ വി. എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp