spot_imgspot_imgspot_img

ഗുരുതരാവസ്ഥയിലായ രോഗിയുമായി പോയ ആംബുലൻസിന്‍റെ വഴി മുടക്കി കാർ; സംഭവം തിരുവനന്തപുരത്ത്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് അതീവ ഗുരുതരാവസ്ഥയിലായ രോഗിയുമായി പോയ ആംബുലൻസിന്‍റെ വഴി മുടക്കി കാർ യാത്ര ചെയ്തുവെന്ന് പരാതി. പേരൂർകടയ്ക്കും വഴയിലയ്ക്കും ഇടയിലാണ് സംഭവം നടന്നത്. വട്ടപ്പാറ എസ്‍യുടി ആശുപത്രിയിൽ നിന്ന് പോയ ആംബുലൻസിന് മുന്നിലാണ് തടസ്സമുണ്ടാക്കിയത്.

അബോധാവസ്ഥയിലായ കൃഷ്ണകുമാർ എന്ന രോഗിയുമായിട്ടാണ് ആംബുലൻസ് യാത്ര തിരിച്ചത്. തിരുവനന്തപുരം എസ്കെ ആശുപത്രിയിലേക്ക് ഡയാലിസിസിനായാണ് രോഗിയുമായി ആംബുലൻസ് പുറപ്പെട്ടത്.

വഴിക്ക് വച്ച് ആംബുലൻസിന്റെ മുന്നിൽ ഉണ്ടായിരുന്ന കാർ വഴി മുടക്കുകയായിരുന്നു. ഹോണ്‍ പലതവണ അടിച്ചിട്ടും കാർ വഴിമാറി കൊടുത്തില്ല. ഏറെ നേരം മാർഗ തടസ്സമുണ്ടാക്കിയാണ് കാർ ആംബുലൻസിനെ പോകാൻ അനുവദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...
Telegram
WhatsApp