
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിലെത്തി യുവാവിന്റെ ആത്മഹത്യാശ്രമം. യുവാവിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചിരുന്നു. എലിവിഷം കുടിച്ച ശേഷമാണ് ഇയാൾ സ്റ്റേഷനിൽ എത്തിയത്.
ബാലരാമപുരം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അസീമാ(35)ണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ വിളിപ്പിച്ചത്. കൈത്തണ്ട മുറിക്കുകയും എലിവിഷം കുടിക്കുകയും ചെയ്ത ശേഷമാണ് യുവാവ് സ്റ്റേഷനില്‍ എത്തിയത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.







