spot_imgspot_imgspot_img

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പാലോട് – പ്ലാവറ സ്വദേശിനി സിമി സന്തോഷ് (44) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് സിമിയുടെ മരണം സ്ഥിതീകരിച്ചത്. കടയിലെ ജീവനക്കാരിയാണ് സിമി. ഇന്നലെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചിരുന്നു. നവാസാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റിരുന്നത്. ഇതിൽ ഒരാൾ ചികിത്സയിൽ കഴിയുകയാണ്.

ഡിസംബർ 14 നാണ് അപകടം നടന്നത്. നെടുമങ്ങാട് അ‍ഴീക്കോടുള്ള ഒറേസാ ഹോട്ടലിലാണ് അപകടം നടന്നത്. രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴായിരുന്നു അപകടം. ഗ്യാസ് ലീക്ക് ആയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp