spot_imgspot_imgspot_img

തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. ദൈവപ്പുര സ്വദേശി വിൽസൺ ആണ് മരിച്ചത്. പാലോട് വെച്ചാണ് അപകടം ഉണ്ടായത്. ഞായറാഴ്ച ഉച്ചയോടെ ആടിന് തീറ്റയ്ക്കായി ഇല വെട്ടാൻ പോയതായിരുന്നു വിൽസൺ.

തുടർന്ന് വിൽസനെ കാണാതെ വന്നതോടെ ആളുകൾ തിരക്കി ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടത്തിയത്. ദൈവപ്പുര ഇക്ബാൽ കോളജിന് സമീപമുള്ള പുരയിടത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. സോളാർ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതാണെന്ന് പ്രാഥമിക നി​ഗമനം. മൃതദേഹം പാലോട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.

ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ആണ് മരിച്ച വിൽസൺ. പാലോട് പോലീസ് സ്ഥലത്ത് എത്തി മൃതദേഹം പാലോട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. 15-30 മിനിറ്റ് വരെയാവും...

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി

ഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിനു തിരിച്ചടി. തൊണ്ടിമുതൽ കേസിലെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശ്ശൂർ...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഇന്നലെ...
Telegram
WhatsApp