
തിരുവനന്തപുരം: തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. ദൈവപ്പുര സ്വദേശി വിൽസൺ ആണ് മരിച്ചത്. പാലോട് വെച്ചാണ് അപകടം ഉണ്ടായത്. ഞായറാഴ്ച ഉച്ചയോടെ ആടിന് തീറ്റയ്ക്കായി ഇല വെട്ടാൻ പോയതായിരുന്നു വിൽസൺ.
തുടർന്ന് വിൽസനെ കാണാതെ വന്നതോടെ ആളുകൾ തിരക്കി ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടത്തിയത്. ദൈവപ്പുര ഇക്ബാൽ കോളജിന് സമീപമുള്ള പുരയിടത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. സോളാർ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതാണെന്ന് പ്രാഥമിക നിഗമനം. മൃതദേഹം പാലോട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.
ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ആണ് മരിച്ച വിൽസൺ. പാലോട് പോലീസ് സ്ഥലത്ത് എത്തി മൃതദേഹം പാലോട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.







