
തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്കിട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയെയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
തുടര്‍ചികിത്സകള്‍ക്കായി കുട്ടിയെ കുടുംബം കൊച്ചിയിലേക്ക് മാറ്റി. ബുധനാഴ്ച്ചയാണ് ശ്രീകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തത്. ഡിസ്ചാര്‍ജിന് തയ്യാറായതിനാലാണ് ഡിസ്ചാര്‍ജ് അനുവദിച്ചതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
നവംബര്‍ രണ്ടിനാണ് സംഭവം നടന്നത്. കേരള എക്സ്പ്രസ് ട്രെയിനില്‍വെച്ച് പ്രതി സുരേഷ് കുമാര്‍ ശ്രീക്കുട്ടിയെ പുറത്തേക്ക് ചവിട്ടിയിട്ടത്. പുകവലിച്ചത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ ഇയാള്‍ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു.







