spot_imgspot_imgspot_img

തിരുവനന്തപുരത്ത് കാർ യാത്രികരായ കുടുംബത്തെ അക്രമിച്ച യുവാവ് അറസ്റ്റിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാർ യാത്രികരായ കുടുംബത്തെ അക്രമിച്ച യുവാവ് അറസ്റ്റിൽ. പിരപ്പൻകോട് അജി വിലാസത്തിൽ അജിയാണ്(45) അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ പിരപ്പൻകോട് വച്ചായിരുന്നു ആക്രമണം നടന്നത്. യുവതിയ്ക്കും കുടുംബത്തിന് നേരെയാണ് ആക്രമണം നടന്നത്. യുവതിയാണ് കാർ ഓടിച്ചിരുന്നത്. കാർ ഓടിക്കുന്നതിനിടെ പെട്ടെന്ന് വാഹനത്തിന്റെ എൻജിൻ ഓഫ് ആകുകയായിരുന്നു.

പിരപ്പൻകോട് ജംഗ്ഷൻ എത്തിയപ്പോഴാണ് കാർ ഓഫ് ആയത്. ഇതോടെ റോഡരുകിൽ നിൽക്കുകയായിരുന്ന പ്രതി കാറിൽ അടിച്ച് ബഹളം വയ്ക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവതിയെയും കാറിലുണ്ടായിരുന്ന മക്കളെയും യുവതിയുടെ സഹോദരിയെയും മർദ്ദിക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp