spot_imgspot_imgspot_img

തിരുവനന്തപുരം വിഴിഞ്ഞത്ത് ഹാർബറിൽ ഗർത്തം രൂപപ്പെട്ടു

Date:

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് ഹാർബറിൽ ഗർത്തം രൂപപ്പെട്ടു. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തോടനുബന്ധിച്ച ബെർത്തിൻ്റെ മധ്യഭാഗത്തെ കോൺക്രീറ്റാണ് തകർന്ന് വീണത്. കോസ്ററൽ പൊലീസിനായി നിർമിക്കുന്ന ബെർത്തിൻ്റെ നിർമ്മാണം സമീപത്ത് നടക്കുകയായിരുന്നു. ഇതിനിടെയാണ് സമീപത്തെ പഴയ ബെർത്തിൽ കുഴി രൂപപ്പെട്ടത്.

കാലപഴക്കം മൂലമാണ് കോൺക്രീറ്റ് തകർന്ന് വൻ ഗർത്തം രൂപപ്പെട്ടതെന്നാണ് നിഗമനം. ബെർത്തിന് അടിവശത്ത് കടലാണ്. ഏകദേശം രണ്ടാൾ താഴ്‌ചയിലാണ് കുഴി രൂപപ്പെട്ടത്. ഇത് മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയാണ്. മത്സ്യബന്ധന തുറമുഖത്തോടനുബന്ധിച്ച് പണിത ലേലപ്പുര, ബോട്ട് ഷെഡ് ഇവയോട് ചേർന്ന് കടലിലേക്ക് നീണ്ടു നിൽക്കുന്ന ബെർത്തിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.

ഇതോടെ കോസ്റ്റൽ പൊലീസിൻ്റെ ബെർത്ത് നിർമാണവും നിലച്ചിരിക്കുകയാണ്. തീരദേശ പൊലീസിൻ്റെ ബോട്ട് നിർത്താനുള്ള പുതിയ ബെർത്തു നിർമാണത്തിനായി ക്രെയിൻ എത്തിച്ച് പഴയ ബെർത്തിൽ കയറിയപ്പോഴാണ് അപകടം നടന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...
Telegram
WhatsApp