spot_imgspot_imgspot_img

കാര്യവട്ടത്ത് ഷഫാലി ഷോ; ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് ടി-20 പരമ്പര, നാല് വിക്കറ്റ് വീഴ്ത്തിയ രേണുകയാണ് കളിയിലെ താരം

Date:

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി-20 മത്സരത്തിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് പരമ്പര. ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ അർധസെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യൻ വനിതകളുടെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് ഇന്ത്യ മുന്നിലാണ്.ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ചവെച്ചത്. ലങ്കൻ സ്കോർ 25-ൽ നിൽക്കെ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവിനെ ഹർമൻപ്രീതിന്റെ കൈകളിലെത്തിച്ച് ദീപ്തി ശർമ്മയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

പിന്നാലെ എത്തിയ രേണുക സിങ് താക്കൂർ ലങ്കൻ നിരയെ പിടിച്ചുകുലുക്കി. 25 റൺസെടുത്ത ഹാസിനി പെരേര, ഹർഷിത സമരവിക്രമ, നിലാക്ഷി ഡിസിൽവ എന്നിവരെ രേണുക പുറത്താക്കി. ദീപ്തി ശർമ്മ മൂന്ന് വിക്കറ്റും രേണുക സിങ് നാല് വിക്കറ്റും വീഴ്ത്തിയതോടെ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 112 റൺസിന് ഒതുങ്ങി.

113 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഷഫാലി വർമ്മ മിന്നും തുടക്കമാണ് നൽകിയത്. ആദ്യ ഓവറിലെ നാലാം പന്തിൽ സിക്സറും തുടർന്നുള്ള പന്തുകളിൽ ബൗണ്ടറികളും നേടി ഷഫാലി തന്റെ വരവറിയിച്ചു. വെറും 24 പന്തിൽ നിന്ന് ഷഫാലി അർധസെഞ്ച്വറി തികച്ചു.

മറുഭാഗത്ത് സ്മൃതി മന്ദാന (1), ജെമീമ റോഡ്രിഗസ് (9) എന്നിവർ പെട്ടെന്ന് പുറത്തായെങ്കിലും ഷഫാലി ലങ്കൻ ബൗളർമാരെ കടന്നാക്രമിച്ചു. 42 പന്തിൽ 11 ഫോറും 3 സിക്സറുമടക്കം 79 റൺസോടെ ഷഫാലി പുറത്താകാതെ നിന്നു. 14-ാം ഓവറിലെ രണ്ടാം പന്ത് സിക്സറിന് തൂക്കി ഷഫാലി ഇന്ത്യയെ വിജയത്തിലെത്തിക്കുമ്പോൾ 40 പന്തുകൾ ബാക്കിയുണ്ടായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ രേണുകയാണ് കളിയിലെ താരം.
പരമ്പര സ്വന്തമാക്കിയെങ്കിലും ഷെഡ്യൂൾ പ്രകാരം അടുത്ത രണ്ട് മത്സരങ്ങൾ ഡിസംബർ 28, 30 തീയതികളിൽ കാര്യവട്ടത്ത് തന്നെ നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp