
തിരുവനന്തപുരം: സ്വർണവില സർവ്വകാല റെക്കോർഡിലേക്ക്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഒറ്റയടിക്ക് 8,640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,31,160 രൂപയായി. ഗ്രാമിന് 16,395 രൂപയാണ് ഇന്നത്തെ വിപണിവില. സ്വർണവില 1.50 ലക്ഷം തൊടുമോ എന്നാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ ആശങ്ക.1,31,160 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്.
16,395 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. ഇന്നലെയും ഇന്നുമായി 12,000 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിൻ്റെ വിലയിൽ ഉണ്ടായതെന്നും ശ്രദ്ധേയമാണ്. ജനുവരി മാസം ഒന്നിന് 99,040 രൂപയിൽ തുടങ്ങിയ പവൻ വില വെറും ഇരുപത് ദിവസത്തിനുള്ളിൽ പന്ത്രണ്ടായിരം രൂപയിലധികം വർദ്ധിച്ചുവെന്നത് വിപണിയിലെ അസ്ഥിരത വ്യക്തമാക്കുന്നു.







