spot_imgspot_imgspot_img

മലയാളസമാജം ഉദ്ഘാടനം ചെയ്തു

Date:

തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് മലയാളം & മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ സാഹിത്യകൂട്ടായ്മയായ മലയാളസമാജം പ്രശസ്ത നോവലിസ്റ്റ് വി.ഷിനിലാൽ ഉദ്ഘാടനം ചെയ്തു. മനുഷ്യപുരോഗതിയുടെ അടിസ്ഥാനം ഭാഷയാണെന്നും ഭാഷ ഇല്ലാതായാൽ മനുഷ്യർ ഒരുപാട് നൂറ്റാണ്ട് പിറകിലേക്ക് പോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതുകൊണ്ട് ഭാഷാ വിദ്യാർത്ഥികൾ ഭാഷ നല്ല രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. മലയാളത്തിലെ പ്രശസ്ത നിരൂപകനും കോളേജ് പ്രിൻസിപ്പാളുമായ പ്രൊഫ.തോമസ് സ്കറിയ അധ്യക്ഷനായി. എഴുത്തുകാരുമായുള്ള സംവാദത്തിലൂടെ സർഗ്ഗാത്മകശേഷിയുള്ള തലമുറ ഉണ്ടായിവരുമെന്ന് അദ്ദേഹം പറഞ്ഞു.

മലയാളം & മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ.വർഗ്ഗീസ് ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഒന്നാം വർഷ വിദ്യാർത്ഥിനി ഹർഷിണി നന്ദി പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ചു വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp