2070 വരെയുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള ബജറ്റ്; എതിര്‍ക്കാനുള്ള സ്‌ക്രിപ്റ്റ് മുന്‍പേ റെഡിയാക്കി: സുരേഷ് ഗോപി

0
99

തൃശ്ശൂര്‍: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് ദീര്‍ഘകാലത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2070 വരെയുള്ള ബജറ്റിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഭാവി ലക്ഷ്യം വച്ച് തയ്യാറാക്കിയ മികച്ച ബജറ്റാണെന്നും എതിര്‍ക്കാനുള്ള തിരക്കഥ മുന്നേകൂട്ടി തയ്യാറാക്കിയിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര ബജറ്റിനെ കുറിച്ച് വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ആദ്യമായാണ് സുരേഷ് ഗോപി ബജറ്റില്‍ പ്രതികരണം നടത്തുന്നത്. ബജറ്റിനെ കുറിച്ചുള്ള പ്രചാരണത്തില്‍ ജനം വീഴരുതെന്നും അദ്ദേഹം വ്യക്തമാക്കി.

2070 വരെയുള്ള രാജ്യത്തിന്റെ രൂപകല്‍പനയാണ് ബജറ്റ്. ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റാണിതെന്നും ഇതിനെയാണ് വികസിത ഭാരത് എന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2070-ല്‍ ഉണ്ടാകാനിടയുള്ള സന്നിഗ്ദാവസ്ഥ മുന്നില്‍ കണ്ടുള്ള ബജറ്റാണിത്. ബജറ്റിനെ വിമര്‍ശിച്ച് ഭരണം പിടിക്കാന്‍ കഴിയുമോ എന്നാണ് പലരും ശ്രമിക്കുന്നത്. ഇതിന് വോട്ടിങ്ങിലൂടെ കേരള സമൂഹം മറുപടി നല്‍കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം കേന്ദ്ര ബജറ്റില്‍ കേരളം പാടെ അവഗണിക്കപ്പെട്ടെന്ന വിമര്‍ശനത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. നേരത്തേ ഡല്‍ഹിയില്‍ കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോടും സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല.

കേരളത്തില്‍ എയിംസ് വരുമെന്ന് പല വേദികളിലും ആവര്‍ത്തിച്ചയാളായിരുന്നു സുരേഷ് ഗോപി. എന്നാല്‍ ആ പ്രഖ്യാപനം ഇത്തവണത്തെ ബജറ്റിലുണ്ടായില്ല. എയിംസ് തൃശൂരോ ആലപ്പുഴയിലോ തിരുവനന്തപുരത്തോ വരുമെന്നും കേരളം ഭൂമി നല്‍കിയില്ലെങ്കില്‍ പൊള്ളാച്ചിയിലേക്ക് പോകുമെന്നുമെല്ലാം അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here