രാത്രി വൈകിയും യോഗം; കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക വൈകുന്നു; സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സമവായത്തിലെത്താനായില്ല

0
16

ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകും. രാത്രി വൈകിയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലെത്താന്‍ ഹൈക്കമാന്‍ഡിന് സാധിച്ചിട്ടില്ല. കണ്ണൂരില്‍ മത്സരിക്കണമെന്ന ആവശ്യത്തില്‍ കെ.സുധാകരന്‍ ഇടഞ്ഞു തന്നെ നില്‍ക്കുകയാണ്. ഇതോടെ കെ.സുധാകരനും അതോടൊപ്പം ഒരുപക്ഷേ അടൂര്‍ പ്രകാശിനും ഇളവ് നല്‍കിയേക്കും. പല സീറ്റുകളിലും ഒറ്റപ്പേരിലേക്ക് എത്താന്‍ കഴിയാത്തതാണ് രണ്ടാംഘട്ട പട്ടിക വൈകാന്‍ കാരണമെന്നറിയുന്നു. മുതിര്‍ന്ന സംസ്ഥാന, കേന്ദ്ര നേതാക്കളെല്ലാം ഡല്‍ഹിയിലുണ്ട്.

ബുധനാഴ്ച രാത്രിയും കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നു. സമവായത്തിലെത്തായതോടെ പട്ടിക പുറത്തുവരാന്‍ ഇനിയും വൈകുമെന്ന് ഉറപ്പായി. കണ്ണൂരും കോന്നിയും ഉള്‍പ്പെടെയുള്ള ചില സീറ്റുകള്‍ ഒഴിച്ചിട്ട് ബുധനാഴ്ച വൈകീട്ടോടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, മണിക്കൂറുകള്‍ പിന്നിട്ടിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിന് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാനായില്ല.

കഴിഞ്ഞദിവസം 55 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. ബുധനാഴ്ച തന്നെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍, ബുധനാഴ്ച രാത്രി ഒന്‍പതുമണി പിന്നിട്ടിട്ടും രണ്ടാംഘട്ട പട്ടികയില്‍ തീരുമാനമായിട്ടില്ല. അതേസമയം, പട്ടിക വൈകുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും വലിയ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കൊച്ചിയില്‍ ഷിയാസിനായും ദീപ്തി മേരി വര്‍ഗീസിനായും പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here