spot_imgspot_imgspot_img

സർക്കാർ നയങ്ങളിലും സമീപനങ്ങളിലും മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: മുൻ സർക്കാരിന്റെ പദ്ധതികളുടെ തുടർച്ചയുണ്ടാകുമെങ്കിലും,യു ഡി എഫ് സർക്കാരിന്റെ നയങ്ങളിലും സമീപനങ്ങളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ (KIIFB) നിലവിലെ അവസ്ഥയും പ്രവർത്തനങ്ങളും കൃത്യമായി പഠിക്കുന്നതിനായി ഒരു പ്രത്യേക കമ്മിറ്റിയെ നിയമിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഈ സമിതിയുടെ പഠനങ്ങൾക്ക് ശേഷമാകും കിഫ്ബിയുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങൾ എടുക്കുകയെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡിസതീശൻ അറിയിച്ചു.

സംസ്ഥാനത്തെ തുറമുഖ വികസനത്തിനും ഉൾനാടൻ ജലഗതാഗതത്തിനും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. സംസ്ഥാനത്തെ നദികളെയും തടാകങ്ങളെയും സംയോജിപ്പിച്ചുള്ള പുതിയ പദ്ധതികൾ നടപ്പിലാക്കും. ഇതിലൂടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, കേരളത്തിന്റെ കയറ്റുമതി മെച്ചപ്പെടുത്താനും, മത്സ്യബന്ധന-വിനോദസഞ്ചാര മേഖലകളെ കൂടുതൽ വികസിപ്പിക്കാനും സാധിക്കും. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി മികച്ച സാമ്പത്തിക മാനേജ്‌മെന്റ്‌ നടപ്പിലാക്കുകയും, ടാക്സ് അഡ്മിനിസ്ട്രേഷൻ പുനഃസംഘടിപ്പിച്ച് സാമ്പത്തിക ചോർച്ച തടയുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...
Telegram
WhatsApp