സ്‌കൂളുകളില്‍ ആഴ്ചയിലൊരു ദിവസം കളര്‍ വസ്ത്രം; യോജിപ്പെന്ന് വിദ്യാഭ്യാസമന്ത്രി; അന്തിമ തീരുമാനം വിശദമായ ചര്‍ച്ചയ്ക്കു ശേഷം

0
42

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ആഴ്ചയിലൊരു ദിവസം കളര്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി അഡ്വ.എന്‍.ഷംസുദ്ദീന്‍. ആഴ്ചയിലൊരിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കളര്‍ വസ്ത്രങ്ങള്‍ ധരിച്ചെത്താന്‍ അനുമതി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. നിര്‍ദേശത്തോട് വ്യക്തിപരമായി തനിക്ക് യോജിപ്പാണെന്നും മന്ത്രി ഷംസുദ്ദീന്‍ വ്യക്തമാക്കി.

പുതിയ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ആനന്ദകരമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ആലോചന നടക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയിലൊരു ദിവസം കളര്‍ വസ്ത്രം ധരിക്കാന്‍ അവസരം നല്‍കുന്നത് അവരുടെ മാനസിക ഉല്ലാസത്തിന് സഹായിക്കുമെന്നാണ് കരുതുന്നത്. പക്ഷേ, ഇതൊരു അക്കാദമിക വിഷയമായതുകൊണ്ട് തന്നെ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ചില സ്വകാര്യ സ്‌കൂളുകളില്‍ സമാനമായ രീതികള്‍ പിന്തുടരുന്നുണ്ട്. ഇത് സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here