spot_imgspot_imgspot_img

അൻസിബയുടെ ആരോപണങ്ങളിൽ മറുപടിയുമായി ലക്ഷ്മി പ്രിയ

Date:

കൊച്ചി: അൻസിബക്കെതിരായ പരാതിയിൽ തന്റെ ഭാഗത്ത് ന്യായം ഉണ്ടെന്നാണ് നടി ലക്ഷ്മിപ്രിയ പറയുന്നത്. അന്‍സിബ അയച്ച മെസേജ് തന്റെ കുടുംബ ജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നല്‍കിയതെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. മാത്രമല്ല തനിക്ക് അയച്ച അനാവശ്യമായ മെസ്സേജിനെകുറിച്ച് പലതവണ ചോദിച്ചിട്ടും അൻസിബ വിശദീകരിക്കാൻ തയ്യാറായില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.

തങ്ങളെ പോലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂർ പിടിച്ചിരുത്തി എന്ന അൻസിബയുടെ വാദം തെറ്റാണെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. മാത്രമല്ല നടി ലക്ഷ്മിപ്രിയ, എസ്‌ഐ രേഷ്മ എന്നിവര്‍ തന്നെ മാനസികമായി പീഡിപ്പിച്ചു എന്നും അന്‍സിബ പരാതിയിൽ പറയുന്നു. എന്നാൽ അങ്ങനെ അല്ലെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്.

തങ്ങൾ രണ്ടുപേരും സ്റ്റേഷനിൽ ഉണ്ടായിരുന്നത് കൃത്യമായി ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണ്. ഇക്കാര്യം എനിക്ക് കൃത്യമായി അറിയാമെന്നും അവർ വ്യക്തമാക്കി.കയ്യിലുള്ള തെളിവുകള്‍ എല്ലാം പൊലീസിന് കൈമാറുമെന്നും അവര്‍ പറഞ്ഞു.

പരാതിക്ക് പിന്നില്‍ അജണ്ടയില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ സംഘടന ഇടപെടേണ്ട ആവിശ്യം ഇല്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. അന്‍സിബയുടെ പരാതിയില്‍ എസിപിക്ക് മുന്നില്‍ ലക്ഷ്മിപ്രിയ മൊഴി നല്‍കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp