spot_imgspot_imgspot_img

ലോക്‌സഭാ ഇലക്ഷൻ; ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസ‍ര്‍

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ലോക്‌സഭാ ഇലക്ഷനിൽ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വടകര മണ്ഡലം അടക്കം ചില ഇടങ്ങളിൽ മാത്രമാണ് താമസം ഉണ്ടായതെന്നും ബാക്കി സ്ഥലങ്ങളിലെല്ലാം തന്നെ ആറു മണിയോടെ വോട്ടിങ് അവസാനിച്ചുവെന്നും സഞ്ജയ് കൗൾ പറഞ്ഞു.

അതെ സമയം ചില ബൂത്തുകളിൽ ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്നും പരക്കെ ആരോപണം ഉയർന്നിരുന്നു. എന്നാൽ അതെ പറ്റി ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങള്‍ക്ക് കഴിഞ്ഞ ഇലക്ഷനിൽ ഉണ്ടായ അത്ര തകരാർ ഇത്തവണ സംഭവിച്ചിട്ടില്ല. പൊതുവെ സംസ്ഥാനത്ത് ഇന്നലെ ഉയർന്ന ചൂടാണ് രേഖപ്പെടുത്തിയത്. അതിനാൽ തന്നെ സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാർ വൈകുന്നേരം മൂന്ന് മണിക്ക് ശേഷമാണ് പോളിങ് ബൂത്തുകളിലേക്ക് എത്തിയത്. ഇതാണ് സമയം നീളാൻ കാരണമായത്.

അതെ സമയം ചില സ്ഥലങ്ങളിൽ വോട്ട് ചെയ്യാൻ സമയം കൂടുതൽ എടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും പക്ഷെ ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് ചിലയിടങ്ങളില്‍ പ്രശ്നമായെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp