പെരുമാതുറ: മാടൻവിള, തോണിച്ചാൽ എം.എ സലാം നിര്യാതനായി. 89 വയസായിരുന്നു. ഏറെ കാലമായി പെരുമാതുറയുടെ മത രാഷ്ട്രിയ സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്നു എം എ സലാം. മാത്രമല്ല പെരുമാതുറ മേഘലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കും ഇദ്ദേഹം വായിച്ചിട്ടുണ്ട്.
പാർട്ടി ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി അംഗം, അഴൂർ ലോക്കൽ കമ്മിറ്റി അംഗം, ദീർഘനാൾ പെരുമാതുറ, മാടൻവിള ബ്രാഞ്ചുകളുടെ സെക്രട്ടറി, പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, മാടൻവിള കയർ സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം, പെരുമാതുറ മുസ്ലിം ജമാഅത്ത് ഭാരവാഹി, മാടൻവിള നജാത്തുൽ ഇസ്ലാം മദ്രസ പള്ളി കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നാളെ രാവിലെ 8:30 ന് പെരുമാതുറ വലിയപള്ളി മുസ്ലിം ജമാഅത്തിൽ ഖബറടക്കം നടക്കും. ഭാര്യ: ഐഷാബീവി. മക്കൾ: ഷീബ (ചിറയിൻ കീഴ് പ്രവാസി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം), ഷൈന (സി.ഡി.എസ് – 03 ചെയർപേഴ്സൺ, തിരുവനന്തപുരം കോർപ്പറേഷൻ). മരുമക്കൾ: ഹുസൈൻ, ബൈജു. ചെറുമക്കൾ: ജാസിം ഹുസൈൻ, ഫെബിഷ് ബൈജു, ഷൈബ്ജാൻ. ‘