spot_imgspot_img

കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു

Date:

കന്യാകുമാരി: കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. കന്യാകുമാരി ഗണപതിപുരത്താണ് സംഭവം നടന്നത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു ഈ സംഘം. തിരുച്ചിറപ്പള്ളിയിൽ നിന്ന് എത്തിയതായിരുന്നു ഇവർ.

തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്.

കടലിൽ കുളിക്കാനിറങ്ങുന്നതിനിടെയായിരുന്നു അപകടം. കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ലെമൂർ (ഗണപതിപുരം) ബീച്ചിലാണ് ഇവർ കുളിക്കാനായി ഇറങ്ങിയത്. കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ചിൽ പ്രവേശനം വിലക്കിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. 24 മണിക്കൂറിനിടെ കേരളത്തിൽ...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമോഷണം; ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് നുണ പരിശോധന നടത്താനൊരുങ്ങി...

കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ മൂന്ന് സ്ഥലത്ത് കാമറ

പത്തനംതിട്ട: കോന്നി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ കാമറ സ്ഥാപിച്ചു. കുളത്തുമണ്‍,...

ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് 643.88 കോടി രൂപയുടെ ഭരണാനുമതി

കോഴിക്കോട്: കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് സ്ഥാപിക്കുന്നതിന്...
Telegram
WhatsApp