spot_imgspot_img

തിരുവനന്തപുരം പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. പോത്തൻകോട് ജഗ്ഷൻ എത്തുന്നതിന് 200 മീറ്റർ മുമ്പാണ് ടിപ്പറിന് തീപിടിച്ചത്.

വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറ കൊണ്ടുപോയ വാഹനത്തിനാണ് തീപിടിച്ചത്. പാറ കൊണ്ടുപോയി മടങ്ങി വന്ന ലോറി തിരികെ പാറ എടുക്കുവാൻ വേണ്ടി പോത്തൻകോട് പോകുന്ന വഴിക്കാണ് തീപിടിച്ചത്. വാഹനത്തിന്‍റെ എഞ്ചിനാണ് തീ പിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതും ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് ഡ്രൈവർ അരുൺ വാഹനത്തിൽ ഉണ്ടായിരുന്ന ഫയർ എക്സിറ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചു. പക്ഷെ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. ഉടൻ തന്നെ കഴക്കൂട്ടം ഫയർ സ്റ്റേഷനിലെ രണ്ട് ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഷോ‍ർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റ് വൈരാം വിളാകം നുജുമുദീൻ (ബാങ്കർ) നിര്യാതനായി

കണിയാപുരം : കണിയാപുരം വാടയിൽമുക്ക് വൈരാം വിളാകം വീട്ടിൽ ബാങ്കർ എന്നറിയപ്പെടുന്ന...

ബീച്ച് ക്ലീനിങ്ങുമായി സിംഗപ്പൂരിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ

തിരുവനന്തപുരം: ബീച്ച് ക്ലീനിങ്ങുമായി സിംഗപ്പൂരിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ. തുമ്പ സെൻ...

സാമൂഹ്യ അവബോധന പരിശീലന ഉദ്ഘാടനം

തിരുവനന്തപുരം: രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർനാഷണലിൻ്റെ തിരുവനന്തപുരം വനിതാ ചാപ്റ്റർ...
Telegram
WhatsApp