spot_imgspot_img

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ്: ആശാസ്ത്രീയമായ സർക്കുലർ പിൻവലിക്കണമെന്ന് ആൾ കേരള ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമിതി

Date:

തിരുവനന്തപുരം: പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റിൽ പ്രതിഷേധം ശക്തമാക്കി ആൾ കേരള ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമിതി. പുതിയ സർക്കുലർ ആശാസ്ത്രീയമാണെന്നും ഇതു പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. അശാസ്ത്രീയവും നിയമവിരുദ്ധവുമായ 04/2024 എന്നാ സർക്കുലറും അനുബന്ധ ഗവൺമെൻറ് ഓർഡറും വിദഗ്ധ സമിതിയെകൊണ്ട് പഠന വിധേയമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

നിലവിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി കിടക്കുകയാണ്. സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിക്കുകയാണ് ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമരസമിതി. നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് ഡേറ്റ് കിട്ടാത്ത 10 ലക്ഷത്തോളം അപേക്ഷകർക്ക് സമയബന്ധിതമായി ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്നും കെട്ടിക്കിടക്കുന്ന 17 ലക്ഷത്തോളം ഡ്രൈവിംഗ് ലൈസൻസുകളും ആർസി ബുക്കുകളും എത്രയും വേഗം നൽകണമെന്നുമാണ് സമിതി പറയുന്നത്.

ഓരോ ഡ്രൈവിംഗ് ടെസ്റ്റ് സെൻ്ററുകളിലും ഒരു MVI ക്കും AMVI ക്കുമായി 60 പേരുടെ നിലവിലുണ്ടായിരുന്ന ടെസ്റ്റുകൾ നിജപ്പെടുത്തി ഉദ്യോഗസ്ഥർക്ക് ആനുപാതികമായി ടെസ്റ്റ് സ്ലോട്ട് വർദ്ധിപ്പിക്കുക.സംസ്ഥാനത്തെ 86 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കുക. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റിന് ഡ്യുവൽ കൺട്രോൾ സിസ്റ്റം ഒഴിവാക്കാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കുക. ആധുനിക സംവിധാനങ്ങളുള്ള ഓട്ടോമാറ്റിക് വാഹനങ്ങളും, ഇലക്ട്രിക് വാഹനങ്ങളും പഠിപ്പിക്കുവാനും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുവാനും അനുവദിക്കുക. 15 വർഷം കഴിഞ്ഞ ഫിറ്റ്നസുള്ള വാഹനങ്ങൾ ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനും അനുവദിക്കുക തുടങ്ങിയവയാണ് ആൾ കേരള ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമിതി ഉന്നയിക്കുന്ന ആവശ്യങ്ങൾ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കഴക്കൂട്ടത്ത് സ്വീകരണം നൽകി

തിരുവനന്തപുരം: ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് കഴക്കൂട്ടത്ത് സ്വീകരണം നൽകി. ആശമാരുടെ രാപകൽ...

ആശമാരെക്കാൾ പിണറായിക്ക് കരുതൽ പലസ്തീനോട്: വി.മുരളീധരൻ

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ എത്ര അവഗണിച്ചാലും ആശ പ്രവർത്തകരുടെ വേദന കേരളം...

2025-26 വർഷത്തിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 40,906 വിദ്യാർത്ഥികൾ കൂടി

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ തലയെണ്ണൽ പ്രകാരം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ...

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെയോടെയാണ് ഇമെയിൽ വഴി...
Telegram
WhatsApp