തിരുവനന്തപുരം: 2023 ലെ മികച്ച സിനിമയ്ക്കുള്ള 47ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയാണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. ഗരുഡന്, പൂക്കാലം എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ബിജുമേനോന്, വിജയരാഘവന് എന്നിവര്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി.
ആനന്ദ് ഏകര്‍ഷി ആണ് മികച്ച സംവിധായകന് (ചിത്രം:ആട്ടം). ശിവദ (ജവാനും മുല്ലപ്പൂവും), സറിന് ഷിഹാബ് (ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. 69 ചിത്രങ്ങളാണ് ഇത്തവണ കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ എൻട്രികളായി ലഭിച്ചത്. ഡോ. ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന് വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരായിരുന്നു ജൂറികൾ.