spot_imgspot_imgspot_img

കഴക്കൂട്ടത്ത് ഉത്സവം കാണാനെത്തിയവരുടെ കാർ കത്തിച്ചതായി പരാതി

Date:

കഴക്കൂട്ടം: കഴക്കൂട്ടത്ത് ഉത്സവം കാണാനെത്തിയവരുടെ കാർ കത്തിച്ചതായി പരാതി. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിൽ വന്നവരുടെ കാറാണ് അഗ്നിക്കിരയാക്കിയതെന്നാണ് പരാതിയിൽ പറയുന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.

ഇന്നലെ കാറിൽ സഞ്ചരിച്ചവരും പ്രദേശവാസികളും തമ്മിൽ തർക്കം നടന്നിരുന്നു. ഉത്സവത്തിരക്കിനിടെ ഇവർ അപകടകരമായിട്ടാണ് കാറോടിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇക്കാരണങ്ങൾ പറഞ്ഞ് രണ്ടു കൂട്ടരും തമ്മിൽ തർക്കം നടന്നിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് പ്രശ്‍നം പരിഹരിച്ചത്.

അതിനു ശേഷം കാർ അമ്പലത്തിനു സമീപമായി പാർക്ക് ചെയ്തിരുന്നുവെന്നും ഇന്ന് രാവിലെ നോക്കിയപ്പോഴാണ് വാഹനം കത്തിയ നിലയിൽ കണ്ടെത്തിയതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp