spot_imgspot_imgspot_img

വീണ്ടും ട്രെയിനിനുള്ളിൽ ടിടിഇയ്ക്ക് മർദനം; തിരുവനന്തപുരം സ്വദേശി പിടിയിൽ

Date:

പാലക്കാട്: വീണ്ടും ടിടിഇയ്ക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി പത്തുമണിയോടെ ഷൊര്‍ണൂര്‍ വച്ചാണ് സംഭവം. ടിടിഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദ്ദനമേറ്റത്. മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലാണ് സംഭവം നടന്നത്.

തുടർന്ന് തിരുവനന്തപുരം സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ ടിക്കറ്റ് ഇല്ലാതെയാണ് ട്രെയിനിൽ കയറിയത്. ഇത് ചോദ്യ ചെയ്ത ടിടിഇയുടെ മൂക്കിന് ഇടിക്കുകയായിരുന്നു. ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്യുകയായിരുന്നു പ്രതി.

ഇതേ തുടർന്ന് പ്രതിയും ടി ടി ഇയും തമ്മിൽ വാക്കു തർക്കം തുടങ്ങുകയും പിന്നീട അത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. മൂക്കിന് ഇടിയേറ്റ മീണ ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp