spot_imgspot_img

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; തോട്ടം മേഖലയിൽ പരിശോധനയ്ക്ക് മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്

Date:

spot_img

തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയിൽ ഊർജ്ജിത പരിശോധനക്കൊരുങ്ങി തൊഴിൽ വകുപ്പ്. ഇതിനായി  വകുപ്പ് പ്രത്യേക മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി.  ലയങ്ങളുടെ ശോച്യാവസ്ഥഅടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളംറോഡ്ചികിത്സാ സംവിധാനങ്ങൾഅംഗൻവാടികൾ,കളിസ്ഥലംകമ്മ്യൂണിറ്റി സെന്റർ എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് ഇത് സംബന്ധിച്ച പുറത്തിറക്കിയ സർക്കുലറിൽ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ലയങ്ങളുടെ സുരക്ഷിതാവസ്ഥയും കുറ്റമറ്റ ശുചീകരണ സംവിധാനങ്ങളും ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന നൽകുമെന്നും കമ്മിഷണർ അറിയിച്ചു.

തോട്ടങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്നും കൂടുതൽ തൊഴിലാളികളെ നേരിൽ കണ്ട് മിനിമം വേതനംലയങ്ങൾഅർഹമായ അവധികൾ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങൾ തുടങ്ങി  നിയമപരമായ എല്ലാ തൊഴിൽ അവകാശങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാർ  ഉറപ്പുവരുത്തണമെന്നും സർക്കുലർ വ്യക്തമാക്കുന്നു. തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം  വിശദാംശങ്ങൾ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് അടിയന്തിര പ്രശ്‌ന പരിഹാരം ഉറപ്പാക്കേണ്ടതും വീഴ്ച ഉണ്ടായാൽ കർശന നിയമ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. ഇത് സംബന്ധിച്ച പ്രതിമാസ റിപ്പോർട്ട് അഞ്ചാം തിയതിക്കകം ക്രോഡീകരിച്ച് പ്ലാന്റേഷൻ ചീഫ് ഇൻസ്പെക്ടർ  ലേബർ കമ്മിഷണർക്ക് നൽകുകയും പരിശോധന പൂർത്തിയായി 72 മണിക്കൂറിനുള്ളിൽ ലേബർ കമ്മിഷണറേറ്റ് ഓട്ടോമേഷൻ സിസ്റ്റത്തിൽ പരിശോധനാ റിപ്പോർട്ട് അപ് ലോഡ് ചെയ്യുകയും വേണം.

 മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ലയങ്ങൾ നേരിട്ട് പരിശോധിച്ച് അറ്റകുറ്റപ്പണികൾ ആവശ്യമെങ്കിൽ  മാനേജ്‌മെന്റ് മുഖേന നടപടി സ്വീകരിക്കണം. ശുചീകരണ സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം. പരിശോധനയിൽ കണ്ടെത്തുന്ന തൊഴിൽ നിയമലംഘനങ്ങൾആയത് പരിഹരിക്കുന്നതിനുള്ള സമയപരിധിസ്വീകരിക്കേണ്ട നടപടികൾ,  തുടർ നോട്ടീസുകളുണ്ടാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത,രേഖകൾ ഹാജരാക്കുന്നതിനുള്ള തീയതിതുടങ്ങിയ എല്ലാ കാര്യങ്ങളും  മാനേജ്മെന്റ് പ്രതിനിധികളെ വ്യക്തമായി ധരിപ്പിക്കേണ്ടതും  ഹിയറിംഗ് തീയതി മുൻകൂട്ടി അറിയിച്ച് ഹിയറിംഗ് നടത്തി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന്  ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കേണ്ടതുമാണ്.

നിയമങ്ങൾ ലംഘനങ്ങൾ പരിഹരിക്കുന്നതിന് പരമാവധി അവസരവും സഹായവും തൊഴിലുടമയ്ക്ക് നൽകുന്നതിനൊപ്പം തൊഴിലാളികൾക്ക് അർഹമായ പരിരക്ഷ ഉറപ്പു വരുത്തേണ്ടതും  വ്യാവസായിക വളർച്ചയെന്ന സംസ്ഥാന താൽപര്യം സംരക്ഷിക്കേണ്ടതുമാണ്. റോഡ്,  ചികിത്സാസൗകര്യ സംവിധാനങ്ങൾ,അംഗൻവാടി,കമ്മ്യൂണിറ്റി സെന്റർ ,കളിസ്ഥലം തുടങ്ങിയ അടിസ്ഥാന വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടില്ലെങ്കിൽ മാനേജ്മെന്റ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി നടത്തിപ്പിന്  നിരാക്ഷേപ പത്രം നൽകിയിട്ടുണ്ടോയെന്നു പരിശോധിച്ച് ഉറപ്പു വരുത്തണം. എസ്റ്റ്റ്റേറ്റ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലാവണം പരിശോധന. നിയമപ്രകാരമുള്ള ഉദ്യോഗസ്ഥർ മാത്രമാണ് പരിശോധന നടത്തുന്നതെന്ന് പ്ലാന്റേഷൻ ചീഫ് ഇൻസ്പെക്ടർ ഉറപ്പാക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കാറ്ററിംഗ് യൂണിറ്റുകളിൽ വ്യാപക പരിശോധന: 10 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ...

തിരുവനന്തപുരത്ത് പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം. ഗുണ്ട സ്റ്റാമ്പർ...

തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് കുഞ്ഞിന് ​ഗുരുതര പരിക്കേറ്റ സംഭവം; ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയില്‍ വച്ച് വീണ് കുഞ്ഞിന് ​ഗുരുതര പരിക്കേറ്റ സംഭവത്തിൽ...

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കെ സുരേന്ദ്രൻ....
Telegram
WhatsApp