spot_imgspot_imgspot_img

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; യുവതിക്കെതിരെ ആരോപണങ്ങളുമായി രാഹുലിന്റെ അമ്മ

Date:

കോഴിക്കോട്: പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസിൽ യുവതിക്കെതിരെ പുതിയ ആരോപണം.  കേസിൽ പ്രതിയായ  രാഹുലിന്റെ അമ്മയാണ് പരാതിക്കാരിയായ യുവതിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. മകൻ രാഹുൽ മര്‍ദ്ദിച്ചുവെന്ന് രാഹുലിന്റെ അമ്മ സമ്മതിച്ചു. എന്നാൽ മർദിക്കാനുള്ള  കാരണം യുവതി ആരോപിക്കുന്നത് പോലെ സ്ത്രീധനമല്ലെന്നാണ് ഇവർ പറയുന്നത്.
തങ്ങൾ സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും കേസ് ജയിക്കാൻ വേണ്ടിയാണ് യുവതിയുടെ വീട്ടുകാർ സ്ത്രീധനക്കാര്യം പറയുന്നതെന്നുമാണ് ഇവർ ആരോപിക്കുന്നത്. അതെ സമയം യുവതിയുടെ ഫോണിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് മർദ്ദനത്തിലെത്തിയതെന്നും ഇവർ പറയുന്നു.
രാഹുൽ വിവാഹം ചെയ്തുകൊണ്ടുവന്നതിനു ശേഷവും യുവതി മറ്റൊരു യുവാവുമായി ബന്ധത്തിലായിരുന്നു. യുവതി വിവാഹം കഴിഞ്ഞ് വന്ന അന്ന് മുതൽ തങ്ങളുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ലെന്നും ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വന്നിരുന്നതെന്നും ഇവർ ആരോപിക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് സാദിഖലി തങ്ങൾ

കോഴിക്കോട്: എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ...

തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകന്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പൂരി കുരുവിക്കോണത്താണ് സംഭവം...

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി തൂങ്ങിമരിച്ച മരിച്ച നിലയിൽ; മരിച്ചത് തിരുവനന്തപുരം സ്വദേശി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തി....

യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫിന് ഇത്തവണ 80-90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ....
Telegram
WhatsApp