spot_imgspot_img

നാലുവർഷ ബിരുദം: അധ്യാപക-അനധ്യാപക സംഘടനകൾ പിന്തുണ ഉറപ്പുനൽകി: മന്ത്രി ഡോ. ബിന്ദു

Date:

തിരുവനന്തപുരം: നാലുവർഷ ബിരുദ പ്രോഗ്രാമിന് കക്ഷിഭേദമില്ലാതെ എല്ലാ അധ്യാപക-അനധ്യാപക സംഘടനകളും പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്തതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ജൂലൈ ഒന്നിനാണ് സംസ്ഥാനത്ത് നാലുവർഷ ബിരുദ പ്രോഗ്രാം ലോഞ്ചിങ്.

നാലുവർഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് വിവിധ കോളേജ്-സർവ്വകലാശാലാ അധ്യാപക സംഘടനകളുടെയും അനധ്യാപക ജീവനക്കാരുടെ സംഘടനകളുടെയും യോഗം മന്ത്രി വിളിച്ചു ചേർത്തത്. വർക്ക് ലോഡ് ഉൾപ്പെടെയുള്ള അധ്യാപക സംഘടനകൾ ഉന്നയിച്ച ആശങ്കകൾ യോഗം വിശദമായി ചർച്ച ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. ധനകാര്യവകുപ്പുമായി കൂടിയാലോചിച്ച ശേഷം വർക്ക് ലോഡ് കാര്യത്തിൽ ഉചിതമായ നടപടിയുണ്ടാകുമെന്ന് അധ്യാപക സംഘടനാ നേതാക്കളെ അറിയിച്ചു – മന്ത്രി പറഞ്ഞു.

നാലുവർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച് അനധ്യാപക ജീവനക്കാർക്കായി പ്രത്യേക പരിശീലനപരിപാടി ഒരുക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. അനധ്യാപക ജീവനക്കാരുടെ സംഘടനാ നേതാക്കളുമായുള്ള ആലോചനാ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

അധ്യാപക സംഘടനാ യോഗത്തിൽ ഡോ. വി. ബിജു (FUTA),റോണി ജോർജ്ജ് (KPCTA), ആർ. അരുൺകുമാർ (KPCTA), പ്രൊഫ. ഡോ. ഗ്ലാഡ്സ്റ്റൺ രാജ്. എസ് (GCTO), ഡോ. ആൾസൺ മാർട്ട് (GCTO), ഡോ. അജേഷ് എസ്. ആർ (KPCTA), ഡോ. മുഹമ്മദ് റഫീഖ് (AKGCT), ഡോ. വിഷ്ണു. വി.എസ് (AKGCT), ഡോ. പ്രദീപ് കുമാർ. കെ (AKPCTA), നിഷാന്ത്. എ (AKPCTA), ഡോ. ആർ.എം.ഷെരീഫ് (CKCT), ഡോ. ഷിബിനു.എസ് (CKCT) എന്നിവർ പങ്കെടുത്തു.

അനധ്യാപക സംഘടനാ യോഗത്തിൽ ജുനൈദ് എ. എം (KNTEO), ആർ. എസ് പ്രശാന്ത് കുമാർ (NGOA), ജോർജ്ജ് ആന്റണി (NGOA), എം. ഷാജഹാൻ (KGOA), വിഘ്നേശ് (KPCMSA), ആർ.സാജൻ (KNGOU), എസ്.ഗോപകുമാർ (KNGOU), ബുഷ്റ എസ്.ദീപ (KGOA), ഓസ്‌ബോൺ. വൈ (KNTEO), ഹരിലാൽ (CUEO), ബിജുകുമാർ.ജി (CUEO) എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇന്ന് ഈസ്റ്റർ

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു...

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...
Telegram
WhatsApp