തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിത മരിച്ചതു കഴുത്തു ഞെരിഞ്ഞതുമൂലം ശ്വാസം മുട്ടിയാണെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു.
ബുധനാഴ്ച്ച രാവിലെയാണ് പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ കഴുത്തിൽ ബെൽറ്റ് മുറുക്കിയ പാടുകളോടെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. വീട്ടിലുള്ളവര്‍ രാവിലെ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. രാവിലെ 11 മണിയോടെ പെൺകുട്ടിയുടെ ‘അമ്മ തിരികെ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷം മുമ്പാണ് പെൺകുട്ടി പോക്സോ കേസിന് ഇരയായത്.