കോട്ടയം: വിനോദസഞ്ചാരികൾക്ക് പണി കൊടുത്ത് ഗൂഗിൾ മാപ്. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. ഹൈദരാബാദിൽ നിന്നെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം കുറുപ്പന്തറ കടവുപാലത്തിന് സമീപമാണ് സംഭവം നടന്നത്.
യാത്രക്കാരെ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇവർക്ക് പരിക്കുകളൊന്നും ഇല്ല. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോക്കുകയായിരുന്നു. തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് കാർ പുറത്തെടുത്തു.