spot_imgspot_imgspot_img

യാത്രക്കാര്‍ക്ക് ഇരുട്ടടിയായി ടോള്‍ നിരക്ക് ഉയര്‍ത്തി

Date:

പാലക്കാട്: യാത്രക്കാർക്ക് ഇരുട്ടടി സമ്മാനിച്ച് വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസ. ഇന്ന് അര്‍ധരാത്രി മുതല്‍ ഇവിടെ ടോള്‍ നിരക്കു വര്‍ധിപ്പിക്കും. ഏപ്രില്‍ 1 മുതല്‍ ‌ടോള്‍ നിരക്കു വര്‍ധിപ്പിച്ചിരുന്നു. എന്നാൽ തിരഞ്ഞടുപ്പു കാലത്തു വര്‍ധന വേണ്ടെന്നു ദേശീയപാത അതോറിറ്റി ഉത്തരവിടുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരുത്തുന്നത്.

കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 110 രൂപയാണ് പുതിയ നിരക്ക്. മടക്കയാത്രയും കൂടി ചേരുമ്പോള്‍ ഇത് 165 രൂപയാകും. നേരത്തെ 160 രൂപയായിരുന്നു. അതെ സമയം സ്കൂൾ വാഹനങ്ങൾക്കും ടോൾ നൽകണം. പുതിയ നിരക്ക് പ്രകാരം മിനി ബസ്, ചെറിയ വാണിജ്യവാഹനങ്ങള്‍ എന്നിവയ്ക്ക് 170 രൂപയാണ് (വണ്‍സൈഡ്) ഈടാക്കുക. ബസ്, ട്രക്ക് ( രണ്ട് ആക്‌സില്‍) എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 350 രൂപയാണ് പുതുക്കിയ നിരക്ക്. വലിയ വാഹനങ്ങള്‍ക്ക് ( 3-6 ആക്‌സില്‍) ഒരു വശത്തേയ്ക്ക് 530 രൂപയാണ് പുതിയ നിരക്ക്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനം പൂർത്തിയായി

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മെയ് 10-ന് മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ...

വിഡി സതീശൻ മന്ത്രിസഭയിൽ ലീ​ഗിന് അഞ്ച് മന്ത്രിമാർ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ തിങ്കളാഴ്ച അധികാരത്തിലേറുന്നതിനു മുന്നോടിയായി മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം...

വിജയ് യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തേക്കും

തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി...

പുലിപ്പല്ല് കേസിൽ വേടന് തിരിച്ചടി

കൊച്ചി: ഗാനരചയിതാവും റാപ്പറുമായ വേടന് തിരിച്ചടി. മാലയിൽ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച...
Telegram
WhatsApp