spot_imgspot_imgspot_img

അഹമ്മദ് ദേവർകോവിൽ ലീഗിലേക്കെന്ന വാർത്തയ്ക്കുപിന്നിൽ ലീഗിന്റെ ദിവാസ്വപ്നം: ഐ എൻ എൽ

Date:

തിരുവനന്തപുരം:ഐ എൻ എൽ സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ മുസ്ലിം ലീഗിലേക്കെന്ന വാർത്തക്കു പിന്നിൽ ലീഗിന്റെ ദിവാസ്വപ്നമാണെന്നും സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ലോക്സഭാ ഫലം വരാനിരിക്കെ മുസ്ലിംലീഗിന്റെ പരാജയഭീതി മറയ്ക്കാൻ ലീഗിന്റെ പിത്തലാട്ടമായി മാത്രം ഇതിനെ കണ്ടാൽ മതിയെന്നും ഐ എൻ എല്ലിൽ നിന്നും ലീഗിലേക്കുള്ളവരുടെ പട്ടിക പി എം എ സലാമോടുകൂടി അവസാനിച്ചെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് അഭിപ്രായപ്പെട്ടു.ഐ എൻ എൽ തിരുവനന്തപുരം മേഖലാ കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലാ പ്രസിഡന്റ്‌ താജുദീൻ ബീമാപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിങ് പ്രസിഡന്റ്‌ എം ബഷറുള്ള, ഓർഗനൈസിങ് സെക്രട്ടറി സബീർ തൊളിക്കുഴി, വൈസ് പ്രസിഡന്റ്‌ ഹിദായത്ത് ബീമാപ്പള്ളി സെക്രട്ടറി നസീർ തൊളിക്കോട്, ബുഹാരിമന്നാനി, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സജീദ് പാലത്തിങ്കര, വിമൺസ് ലീഗ് സംസ്ഥാന സെക്രട്ടറി നജുമുന്നിസ,മുഹമ്മദ് സജിൽ, കാച്ചാണി അജിത്ത്, വിഴിഞ്ഞം ഹക്കിം, വള്ളക്കടവ് അഫ്സൽ, കബീർ കരമന, നസീർ മൗലവി, അൻഷാദ്, റയീസ് മൗലവി, ഷിയാസ്, അഷ്‌റഫ്‌ അഹമ്മദ്, വി എസ് സുമ, അസിസ് നെടുമങ്ങാട്, വെമ്പായം ഖാദർ തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp