spot_imgspot_imgspot_img

ബൈക്കിലെത്തി മാല പൊട്ടിച്ച പ്രതിയെ യുവതി സാഹസികമായി പിടികൂടി

Date:

കഴക്കൂട്ടം: മാല പിടിച്ചു പറിച്ച പ്രതിയെ സാഹസികമായി പിടികൂടി യുവതി. പോത്തൻകോട് പേരുത്തല സ്വദേശിയായ അശ്വതി (30)യാണ് അതി സഹസികമായി പ്രതിയെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 5:30യ്ക്കാണ് സംഭവം നടന്നത്. പ്രതി മോഷ്ടിച്ച ബൈക്കിലെത്തിയാണ് യുവതിയുടെ മാല പിടിച്ചു പറിച്ചത്. മോഷണശ്രമത്തിനിടെ യുവതിക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാർ (42) കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായി.

ചേങ്കോട്ടുകോണത്ത് വച്ചാണ് സംഭവം നടന്നത്. അശ്വതി അമ്മയെ സ്വകാര്യ ആശുപത്രിയിൽ കാണിച്ച് തിരികെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നും വാങ്ങി വരുമ്പോഴാണ് സംഭവം നടന്നത്. മാല പിടിച്ചു പറിക്കുന്നതിനിടെ 3 പവനുണ്ടായിരുന്ന മാലയുടെ ഒരു കഷണം പ്രതി ക്കൈക്കലാക്കി. തുടർന്ന് സ്കൂട്ടർ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പ്രതിയുടെ ഷർട്ടിലും സ്കൂട്ടറിലും യുവതി കടന്നു പിടിക്കുകയും യുവതിയും മോഷ്ടാവും നിലത്ത് വീഴുകയും ചെയ്തു.

സ്റ്റാറ്റുവിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണ് ഇയാൾ എത്തിയത്. തുടർന്ന് റോഡിൽ തലയിടിച്ച് വീണ അശ്വതിയുടെ തലയ്ക്കും മുഖത്തും ശരീരത്തിലും പരിക്കേറ്റു. ഇതിനു ശേഷം ഓടിക്കൂടിയ നാട്ടുകാരാണ് പ്രതി അനിൽകുമാറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.സ്കൂട്ടറിൽ നിന്നുള്ള വീഴ്ചയിൽ പ്രതിയുടെ തലയ്ക്ക് പരിക്കേറ്റു.കസ്റ്റഡിയിലെടുത്ത പ്രതി അനിൽകുമാറിനെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...
Telegram
WhatsApp