spot_imgspot_img

അടിച്ച് കേറി വാ മക്കളെ..! ; സ്കൂളിൽ തിരികെ എത്തുന്ന കുട്ടികൾക്ക് മാർഗനിർദേശവുമായി കേരള പോലീസ്

Date:

spot_img

തിരുവനന്തപുരം: വേനലവധിക്കു ശേഷം തിരികെ സ്കൂളുകളിലേക്ക് എത്തുന്ന വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങളുമായി കേരള പോലീസ്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് നിർദേശങ്ങൾ പങ്കുവച്ചിരിക്കുന്നത്.

എന്ത് ആവശ്യത്തിനും ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടെന്നും എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ വിളിച്ചോളൂവെന്നുമാണ് കേരള പോലീസ് പറയുന്നത്. കൂടാതെ ആരിൽനിന്നെങ്കിലും മോശം പെരുമാറ്റമുണ്ടായാൽ ഉടൻ അധ്യാപകരെ അറിയിക്കണമെന്നും ചുറ്റിലേയ്ക്കും തലയുയർത്തി നോക്കണമെന്നും ഇവർ ഓർമിപ്പിക്കുന്നു.

വിവിധ പോസ്റ്റുകളായിട്ടാണ് കേരള പോലീസ് നിരവധി നിർദേശങ്ങൾ പങ്കുവച്ചിരിക്കുന്നത്. അതിൽ മൊബൈൽ ഫോൺ ഉപയോഗം കുറയ്‌ക്കണമെന്നും പത്രവായന ശീലമാക്കണമെന്നും ഒക്കെ പരാമർശിച്ചിട്ടുണ്ട്. അതുപോലെ റോഡ് സുരക്ഷയെ പറ്റിയും പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

  • അടിച്ച് കേറി വാ മക്കളേ… 😜
    സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതിയൊരു അധ്യയന വർഷത്തിലേക്ക് മക്കൾ പ്രവേശിക്കുകയാണ്. കളിയും ചിരിയും കൊച്ചു കൊച്ചു പിണക്കവും മധുരമായ ഇണക്കവും ഇഴചേരുന്ന സ്കൂൾ കാലം. മഴ നനഞ്ഞൊട്ടിയും, വെള്ളം തട്ടിത്തെറിപ്പിച്ചും, കിളികളോടും, തൊടികളോടും വർത്തമാനം പറഞ്ഞും നടന്നൊരു ബാല്യം ഓർമയിലോടിയെത്തുന്നു.
    ചുറ്റിലേക്കും തലയുയർത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ട്. എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ വിളിയ്ക്കാം. എല്ലാവിധ ആശംസകളും നേരുന്നു.
  • പ്രിയപ്പെട്ട കുട്ടികളേ,
    മൊബൈൽ ഫോണുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. പത്രവായന ശീലമാക്കുക. സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെടാതിരിക്കുക. ചുറ്റിലേക്കും തലയുയർത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ട്. എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ വിളിയ്ക്കാം. എല്ലാവിധ ആശംസകളും നേരുന്നു.
  • പ്രിയപ്പെട്ട കുട്ടികളേ,
    റോഡിലൂടെ നടക്കുമ്പോൾ വലതുവശം ചേർന്ന് നടക്കുക. സീബ്ര ലൈനിൽ മാത്രം റോഡ് മുറിച്ച് കടക്കുക. ചുറ്റിലേക്കും തലയുയർത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ട്. എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ വിളിയ്ക്കാം. എല്ലാവിധ ആശംസകളും നേരുന്നു.
  • പ്രിയപ്പെട്ട കുട്ടികളേ,,
    അപരിചിതരുമായി ചങ്ങാത്തത്തിലാകുകയോ, അവർ നൽകുന്ന ഭക്ഷണം വാങ്ങി കഴിക്കുകയോ ചെയ്യരുത്. ചുറ്റിലേക്കും തലയുയർത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ട്. എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ വിളിയ്ക്കാം. എല്ലാവിധ ആശംസകളും നേരുന്നു.
  • പ്രിയപ്പെട്ട കുട്ടികളേ,
    ഒരുതരത്തിലുള്ള ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. ലഹരി ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധ്യാപകരെയോ പോലീസിനെയോ അറിയിക്കുക. ചുറ്റിലേയ്ക്കും തലയുയർത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ട്. എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ വിളിക്കാം. എല്ലാവിധ ആശംസകളും നേരുന്നു.
  • പ്രിയപ്പെട്ട കുട്ടികളേ,
    ആരിൽനിന്നെങ്കിലും മോശം പെരുമാറ്റമുണ്ടായാൽ ഉടൻ അധ്യാപകരെ അറിയിക്കുക. ചുറ്റിലേയ്ക്കും തലയുയർത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങൾ കൂടെയുണ്ട്. എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ വിളിക്കാം. എല്ലാവിധ ആശംസകളും നേരുന്നു.
  • പ്രിയപ്പെട്ട കുട്ടികളേ,
    എന്ത് ആവശ്യത്തിനും ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ട്. എപ്പോൾ വേണമെങ്കിലും 112 എന്ന നമ്പറിൽ ഞങ്ങളെ വിളിച്ചോളൂ. എല്ലാവിധ ആശംസകളും നേരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശ്രീകാര്യത്ത് മകളെ കാണാൻ എത്തിയ വായോധിക തോട്ടിൽ മരിച്ച നിലയിൽ

ശ്രീകാര്യം: തിരുവനന്തപുരം ശ്രീകാര്യത്ത് വായോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേക്കുംമൂട്...

വഖഫ് ഭേദഗതി ബിൽ: ടേബിൾ ടോക്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലിമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമത്തെ കുറിച്ച്...

തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് പരിക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയില്‍ വച്ച് വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി ഗുരുതരാവസ്ഥയിൽ....

മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതി പിൻവലിക്കില്ല: ആലുവ സ്വദേശിനിയായ നടി

എറണാകുളം: മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ...
Telegram
WhatsApp