spot_imgspot_imgspot_img

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി

Date:

തിരുവനന്തപുരം: നീണ്ട രണ്ടു മാസത്തെ വേനലവധിക്ക് ശേഷം കുരുന്നുകൾ പുതിയ അധ്യയന വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. പുതിയ ബാഗും കുടയും ഒക്കെയായി കുഞ്ഞു പൂമ്പാറ്റകൾ പാറി പറഞ്ഞു. എല്ലാ കൊല്ലവും പുത്തനുടുപ്പ് നനയിക്കാനെത്തുന്ന മഴ ഇന്ന് മാറി നിന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്‌ത കനത്ത മഴയ്ക്ക് ശേഷം ഇന്ന് മാനം തെളിഞ്ഞു.

സംസ്ഥാനത്തുടനീളം എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം അതിഗംഭീരമായിട്ടാണ് കൊണ്ടാടിയത്. കുട്ടികളെ വർണ്ണ ബലൂണുകളും തൊപ്പികളുമായിട്ടാണ് അദ്ധ്യാപകർ വരവേറ്റത്. കൊച്ചി എളമക്കര സര്‍ക്കാര്‍ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. രണ്ട് ലക്ഷത്തിനാല്‍പത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പത്തിയാറ് കുട്ടികളാണ് ഇതുവരെ ഒന്നാം ക്ലാസ്സിലേക്ക് വന്നുചേര്‍ന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp