കണിയാപുരം: കണിയാപുരം നിവാസികളെ ഏറെ വലയ്ക്കുന്ന ഒന്നാണ് റെയിൽവേ ഗേറ്റിനു സമീപത്തെ അസഹനീയമായ വാഹന തിരിക്ക്. ദിനംപ്രതി ഗതാഗതകുരുക്ക് രൂക്ഷമാകുന്നതല്ലാതെ ഇതിനൊരു പരിഹാരം കാണാൻ അധികൃതർ ആരുംതന്നെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല. ഇതിനൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ ഡി ഒ.
വാഹന തിരിക്ക് നിയന്ത്രിയ്ക്കാനായി പ്രദേശത്ത് റിഫ്ലക്സ് ബാരിക്കേട് സ്ഥാപിച്ചിരിക്കുകയാണ് കെ ഡി ഒ. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
നിലവിൽ മണിക്കൂറുകൾ വാഹനങ്ങൾ റെയിൽവേ ഗേറ്റിന് മൂന്നിൽ കാത്തു കിടന്നാലാണ് അപ്പുറത്ത് കടക്കാൻ കഴിയുന്നത്. ഇതിനു പരിഹാരം തേടി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. റിഫ്ളക്സ് ബാരിക്കേട് ചെറിയ തോതിലെങ്കിലും പരിഹാരമാകുകയാകുമെങ്കിൽ ഈ മാതൃക തുടരാൻ അധികാരികളോട് അഭ്യർത്ഥിയ്ക്കുമെന്ന് കെ ഡി ഒ പ്രവർത്തകർ പറഞ്ഞു.