spot_imgspot_imgspot_img

കെഎസ്ആർടിസിക്ക് 32 സീറ്റുകളുള്ള മിനി ബസ്സുകൾ വരുന്നു

Date:

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 32 സീറ്റുകളുള്ള മിനി ബസ്സുകൾ എത്തി. എൽ പി 712 റ്റാറ്റാ നോൺ ഏസി മിനി ബസുകളാണ് എത്തിയത്. ബസുകളുടെ ട്രയൽ റൺ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തി. വലിയ ബസ്സുകൾ ഉപയോഗിച്ച് സർവീസ് നടത്താൻ സാധിക്കാത്ത ഇടുങ്ങിയ റോഡുകളിലെ സർവ്വീസിനു ഏറെ ഗുണം ചെയ്യുന്നതാണ് ഈ മിനി ബസുകൾ.

മാത്രമല്ല കെഎസ്ആർടിസിയുടെ ഡീസൽ ഇനത്തിലുള്ള പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനും, ജനസാന്ദ്രത കുറഞ്ഞ മേഖലയിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നതിനും ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനും 32 സീറ്റുകളുള്ള ഈ മിനി ബസ്സുകൾ സഹായിക്കും.

ഈ ബസ് ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ പത്തനാപുരം യൂണിറ്റിൽ നിന്നും കുര മൈലം വഴി കൊട്ടാരക്കരയിലേയ്ക്ക് നിലവിലുള്ള ഓർഡിനറി ബസ്സിന് പകരം നൽകി സർവ്വീസ് നടത്തുന്നതാണ്. തുടർന്ന് കാട്ടാക്കട പാലോട് എന്നിവിടങ്ങളിലെ ഗാട്ട് സെക്ടറിലും തിരുവനന്തപുരം സിറ്റിയിലും പരീക്ഷണ ഓട്ടം നടത്തും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp