spot_imgspot_imgspot_img

വീടിന് തീ പിടിച്ചു 4 പേർ മരിച്ചു

Date:

കൊച്ചി: വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു. അങ്കമാലിയിലാണ് സംഭവം. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് അപകടത്തിൽ മരിച്ചത്. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. അങ്കമാലി പറക്കുളത്ത് വ്യവസായിയാണ് ബിനീഷ്. അപകടത്തിൽ ബിനീഷിന്റെ മാതാവ് രക്ഷപ്പെട്ടു. വീടിനു തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.

എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ രണ്ടാം നിലയിലെ ഒരു മുറിയിൽ മാത്രമാണ് തീ പടർന്നത്. ഇവർ നാല് പേരും ഈ മുറിയിലാണ് കഴിഞ്ഞിരുന്നത്. രാവിലെ നടക്കാനിറങ്ങിയവരാണ് സംഭവം കണ്ട് ഫയർ ഫോഴ്സിൽ വിവരമറിയിക്കുന്നത്. നാട്ടുകാർ എത്തിയപ്പോഴേക്കും വീട് മുഴുവൻ തീ പടർന്നിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp