spot_imgspot_imgspot_img

കുവൈറ്റിലെ തീപിടുത്തം : മരിച്ചവരിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും

Date:

തിരുവനന്തപുരം: കുവൈറ്റിലെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും ഉൾപ്പെട്ടതായി റിപ്പോർട്ട്‌. നെടുമങ്ങാട് വലിയമല സ്വദേശി അരുൺ ബാബുവാണ് മരിച്ചത്. 37 വയസായിരുന്നു.

ഏഴുമാസം മുമ്പാണ് അരുൺ ബാബു കുവൈറ്റിൽ എത്തിയത്. മൂന്നും പതിമൂന്നും വയസുള്ള പെണ്‍മക്കളാണ് അരുൺ ബാബുവിനുള്ളത്.

നിത്യവും അരുൺ വീട്ടിലേക്ക് ഫോൺ ചെയ്യുമായിരുന്നു. എന്നാൽ ഇന്നലെ മുതൽ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഫ്ലാറ്റിലെ തീപിടുത്തം വാർത്ത അറിഞ്ഞ ഉടൻ തന്നെ ബന്ധുക്കൾ അരുൺ ബാബുവിന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ മുതൽ അരുൺ ബാബുവിനെ കാണാനില്ലെന്ന് ആയിരുന്നു സുഹൃത്തുക്കൾ ആദ്യം ബന്ധുക്കളെ അറിയിച്ചത്.

തുടർന്ന് നോർക്കയുടെ കൺട്രോൾ റൂം ഇന്ന് അരുൺ ബാബുവിന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ അരുൺ ബാബുവിന്റെ അമ്മ അടക്കമുള്ളവരോട് മരണവിവരം ഇതുവരെ അറിയിച്ചിട്ടില്ല. അരുൺ ബാബുവിനെ വിയോഗം അറിഞ്ഞ ഉടൻ തന്നെ മന്ത്രിമാരായ ജി ആർ അനിലും വി ശിവൻകുട്ടിയും സ്ഥലത്തെത്തുകയും അരുൺ ബാബുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായി സംസാരിക്കുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp