തിരുവനന്തപുരം: മുതലപൊഴിയിൽ അനധികൃതമായി മീൻ പിടിക്കാൻ പോയ വള്ളത്തെ കസ്റ്റഡിയിലെടുത്ത് കോസ്റ്റൽ പോലീസ്. ഇന്ന് പുലർച്ചെ 5.15 ഓടെയാണ് സംഭവം. ഗൂഗിൾ, ശ്രീക്കുട്ടി എന്ന പേരിൽ അറിയപ്പെടുന്ന രണ്ട് തട്ടുമടി വള്ളങ്ങളെയാണ് കോസ്റ്റൽ പോലീസ് പിടികൂടിയത്.
പരിശോധനയിൽ 10 സെൻ്റീമീറ്ററിന് താഴെയുള്ള രണ്ട് ബോക്സ് കൊഴിയാള മത്സ്യങ്ങൾ, 25 Hp 4 എഞ്ചിനുകൾ, 4 തെർമ്മോക്കോൾ(പൊന്ത്), 12 V ൻ്റെ 9 ലൈറ്റുകൾ, 5 ബാറ്ററികൾ എന്നിവ പിടിച്ചെടുത്തു. ഔസേഫ്, മഹേഷ്, മനോജ്, രാജേഷ്, പ്രിൻസ് എന്നിവർ വള്ളത്തിലെ തൊഴിലാളികളാണ്. വർക്കല FEO മേൽ നടപടി സ്വീകരിച്ചുവരുന്നു. ചിറയിൻകീഴ് എ എഫ് ഇ ഒ വിഷ്ണു, ഹെഡ് ഗാർഡ്, കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരായ അമൃത് ലാൽ, ജോബിൻ പോൾ, എൽ ജി എസ് മാരായ റോബിൻസൺ, ഷിബു, ജസ്റ്റിൻ, കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് മുതലപ്പൊഴി പാലത്തിന് സമീപം പരിശോധന നടത്തിയത്.