spot_imgspot_imgspot_img

തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു

Date:

കണ്ണൂർ: തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു. കണ്ണൂർ എരഞ്ഞോളിയിലാണ് സംഭവം നടന്നത്. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍ (75) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.

വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ വച്ചാണ് സംഭവം നടന്നത്. പറമ്പില്‍ വേലായുധന്‍ തേങ്ങ എടുക്കാന്‍ പോകുമ്പോഴായിരുന്നു സ്‌ഫോടനം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തലശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെയാണ് പൊട്ടിത്തെറി നടന്നതെന്നാണ് നിഗമനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...
Telegram
WhatsApp