spot_imgspot_img

കഴക്കൂട്ടം കുളത്തൂർമാർക്കറ്റിൽ കണ്ടെത്തിയത് വ്യാജ ബോംബ്

Date:

spot_img

കഴക്കൂട്ടം:ഒരു പകൽ നാട്ടുകാരെയും പൊലിസിനെയും വട്ടം ചുറ്റിച്ച നഗരസഭയുടെ ആറ്റിപ്ര സാേണൻ ഓഫിസിന് പിന്നിൽ നിന്ന് കണ്ടെടുത്ത നാടൻ ബോംബ് വ്യാജമാണെന്ന്  ബോംബ് സ്ക്വാഡ് സ്ഥിരികരിച്ചു. പൊലിസിനെയും നാട്ടുകാരെയും കമ്പളിപ്പിക്കാൻ
സാമുഹ്യ വിരുദ്ധർ ഒപ്പിച്ച പണിയാണിതെന്ന് പൊലിസ് പറഞ്ഞു. കണ്ടെടുത്ത ബോംബുകൾ കഴക്കൂട്ടം സ്റ്റേഷനിൽ എത്തിച്ച് നിർവീര്യമാക്കിയ ശേഷം ഇന്നലെ വൈകിട്ടോടെ പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് ബോംബുകൾക്കുള്ളിൽ വെറും കല്ലുകൾ മാത്രമാണെന്ന് കണ്ടെത്തിയത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു നഗരസഭ കുളത്തൂർ സോണൽ ഓഫിസിനോട് ചേർന്ന് പ്രവർത്തിക്കുന്ന പൊതു മാർക്കറ്റിൽ ഒളിപ്പിച്ച നിലയിൽ നാടൻ ബോബുകൾ കണ്ടെത്തിയത്. മാർക്കറ്റിൽ കച്ചവടം നടത്തുന്ന കഴക്കൂട്ടം ആറ്റിൻകുഴി സ്വദേശിനിയാണ് പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ സാധനങ്ങൾ വിൽപ്പനക്കായി നിരത്തി വെയ്ക്കുന്ന പ്ലാസ്റ്റിക് പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ബോംബുകൾ കണ്ടെത്തുന്നത്.. കച്ചവടത്തിനായി പെട്ടി മുന്നോട്ട് നീക്കുന്നതിനിടയിൽ പ്ലാസ്റ്റിക്ക് കവർ ശ്രദ്ധയിൽപ്പെട്ട കച്ചവടക്കാരി ആരോ മാങ്ങപൊതിഞ്ഞു വെച്ചതാകാമെന്നു കരുതി  നോക്കി. മാങ്ങയല്ലെന്നു ബോദ്ധ്യമായതോടെ പ്ലാസ്റ്റിക്ക് കവറിലെ എലി കരണ്ടിയ ഭാഗത്തുകൂടി ഉള്ളിലേക്ക് നോക്കിയപ്പോഴാണ് ബോംബാ മറ്റോ ആണെന്ന് മനസിലായത്. തുടർന്ന് ഭയന്ന് മാറിയ അവർ മറ്റ് കച്ചവടക്കാരെ വിവരം ധരിപ്പിക്കുകയും അവർ കഴക്കൂട്ടം പൊലിസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് സ്ഥലത്തെത്തിയ കഴക്കൂട്ടം പൊലിസും ബോംബ് ഡിറ്റൻഷൻ സ്ക്വാഡും ചേർന്ന് ഇവ നിർവീര്യമാക്കാനായി കഴക്കൂട്ടം സ്റ്റേഷനിലേക്ക് മാറ്റിയത്.
ഇവിടെ പൊതു മാർക്കറ്റ് കൂടാതെ നഗരസഭയുടെ പ്ലാസ്റ്റിക് ശേഖരണ കേന്ദ്രവും കൃഷിഭവൻ ഉൾപ്പെടെ ഒട്ടനവധി ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. ദിനംപ്രതി നൂറ് കണക്കിന് ആൾക്കാർ വന്നു പോകുന്ന ഇവിടെ അടിക്കടി ഇത്തരത്തിൽ  സംഭവങ്ങൾ ഉണ്ടാക്കുന്നത് ജനങ്ങളെ ഭയചകിതരാക്കിയിട്ടുണ്ട്. സമീപത്തെ സി.സി.ടി.വികൾ പരിശോധിച്ച് ആരാണ് ഇത്തരം കബളിപ്പിക്കലുകൾക്ക് പിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. രാത്രികാലങ്ങളിൽ ഉൾപ്പെടെ മാർക്കറ്റിൽ സാമൂഹ്യ വിരുദ്ധശലും ഏറി വരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പ്ലാസ്റ്റിക് ശേഖരണയാഡും മാലിന്യനിക്ഷേപവും ഇവിടെ നിന്ന് മാറ്റിയാൽ ഒരു പരിധി വരെ ഇവിടത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. കൂടാതെ രാത്രി കാലങ്ങളിൽ മാർക്കറ്റ് ഉൾപ്പെടുന്ന ഭാഗം ഗേറ്റ് സ്ഥാപിച്ച് പൂട്ടി സുരക്ഷ ഒരുക്കണമെന്ന സ്ഥലവാസികളുടെ ആവശ്യം അധികൃതർ ഇതുവരെ മുഖവിലക്കെടുത്തിട്ടില്ല. നിരവധി രാഷ്ട്രീയ അക്രമ സംഘട്ടനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇടമാണ് കുളത്തൂർ ജംഗ്ഷൻ. കഴക്കൂട്ടം പൊലിസ് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: വയനാട്ടിൽ വൻ ഭൂരിപക്ഷം നേടി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി....

ഉപതിരഞ്ഞെടുപ്പ്; പാലക്കാടൻ വിജയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതിൽ...

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മിന്നും...

അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ ശ്രദ്ധ നേടുന്നു

ഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ...
Telegram
WhatsApp