spot_imgspot_imgspot_img

ചോദ്യപേപ്പർ ചോർച്ച; സിഎസ്ഐആർ- നെറ്റ് പരീക്ഷ മാറ്റി

Date:

ഡൽഹി: സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്നതായി വിവരം. നീറ്റ് – നെറ്റ് പരീക്ഷാ വിവാദങ്ങൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് ആരോപണം. ഇതേ തുടർന്ന് പരീക്ഷ നീട്ടിവച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു.

അതെ സമയം ഒഴിവാക്കാനാവാത്ത സാഹചര്യം കാരണമാണ് പരീക്ഷ നീട്ടിവച്ചതെന്നാണ് ഇവർ അറിയിപ്പിൽ പറയുന്നത്. ജൂൺ 25 മുതൽ 27 വരെയാണ് സിഎസ്ഐആർ നെറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിയിച്ചിരുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ജൂൺ 18 ന് നടന്ന യുജിസി നെറ്റ് പരീക്ഷയും എൻടിഎ റദ്ദാക്കിയിരുന്നു. ചോദ്യപേപ്പർ ചോർന്നു എന്ന സംശയത്തെത്തുടർന്നായിരുന്നു നടപടി. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷാഫലവും വൈകാനാണ് സാധ്യത.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp