spot_imgspot_img

വ്യാജ രേഖ ഉപയോഗിച്ച് പാസ് പോർട്ട് എടുത്തു നൽകിയ സംഘത്തിലെ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ

Date:

spot_img

കഴക്കൂട്ടം : വ്യാജ രേഖകൾ ഉപയോഗിച്ചു പാസ് പോർട്ട് എടുത്തു നൽകിയ സംഘത്തിലെ ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റിൽ. മൺവിള രേവതിയിൽ മനോജ് (46)ആണ് അറസ്റ്റിലായത്. ഇയാൾ ട്രാവൽ ഏജൻസി നടത്തുന്ന വ്യക്തിയാണ്.

ക്രിമിനൽ കേസിലെ പ്രതികൾക്ക് ഉൾപ്പെടെയാണ് ഈ സംഘം പാസ്പോർട്ട്‌ എടുത്തു നൽകിയത്. ഇവരുടെ കൂടെ ഒരു സിവിൽ പോലീസ് ഓഫീസർ കൂടെ ഉൾപ്പെട്ടിട്ടുണ്ട്. അഞ്ചുപ്രതികളാണ് ഇതുവരെയുള്ളത്.

ക്രിമിനൽ കേസുകളിൽ ഉൾപ്പെടെയുള്ളവർക്ക് ഇവർ പാസ്പോർട്ട്‌ എടുത്തു നൽകും. കാട്ടാക്കട വിഴാവൂർ കൃപാഭവനിൽ കമലേഷ് ആണ് പാസ്പോർട്ട് എടുക്കാനുള്ള പേരുകൾ തയ്യാറുന്നത്. ഇയാൾ പേരുകൾ ഉൾപ്പെടുത്തി വ്യാജ അഡ്രസിൽ വ്യാജരേഖകൾ തയ്യാറാക്കി നൽകും. ഇവയെല്ലാം ഉപയോഗിച്ച് ട്രാവൽ ഏജൻസി നടത്തുന്ന മനോജാണ് അപേക്ഷ സമർപ്പിക്കുന്നത്. ഇതിനിടയിൽ പാസ്പോർട്ട് സംഘം വാടകക്ക് എടുത്തിട്ടിരിക്കുന്ന വീടിൻ്റെ അഡ്രസിലെത്തി അപേക്ഷകളെല്ലാം പരിശോധനയൊന്നുമില്ലാതെ അൻസിൽ പാസാക്കി വിടും. ഇങ്ങനെ ആയിരുന്നു സംഘം പാസ്പോർട്ട്‌ എടുത്തിരുന്നത്.

കേസിൽ ഉൾപ്പെട്ട സിവിൽ പോലീസ് ഓഫീസറായ അൻസിൽ അസീസ്‌ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക്‌ കടന്നതായാണ്‌ സൂചന.ഇയാൾക്കെതിരേ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. വ്യാജ പാസ്പോർട്ട് ആക്ടിന് പുറമെ വ്യാജരേഖ ചമച്ചതിനും വഞ്ചനക്കുമുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത്...

ഉപതിരഞ്ഞെടുപ്പ്; മാറി മറിഞ്ഞ് ലീഡ് നില

തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണൽ തുടങ്ങി. ആദ്യ മണിക്കൂറുകളിൽ തന്നെ...

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...
Telegram
WhatsApp