spot_imgspot_imgspot_img

കളിയിക്കാവിള ദീപു കൊലപാതകം: മുഖ്യ പ്രതി പിടിയിൽ

Date:

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി പിടിയിൽ. കേസിലെ മുഖ്യ സൂത്രധാരനായ സുനിൽകുമാറിനെയാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിന് വേണ്ട ആയുധം അമ്പിളിക്ക് വാങ്ങി നല്‍കിയത് സുനിൽ കുമാറാണ്.

കഴിഞ്ഞ കുറച്ചു ദിവസമായി ഇയാൾക്കുള്ള തിരച്ചിലിൽ ആയിരുന്നു പൊലീസ്. ഇതിനിടെ ഇയാൾ മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളെ തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്. കന്യാകുമാരി കുലശേഖരം റോഡരികിൽ കഴിഞ്ഞദിവസം ഇയാളുടെ കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

പാറശാലയിലും നെയ്യാറ്റിന്‍കരയിലും സര്‍ജിക്കല്‍ കട നടത്തുന്നയാളാണ് ഇയാള്‍. അമ്പിളിക്ക് വേണ്ട സഹായങ്ങൾ ഒക്കെ ചെയ്തു കൊടുത്തത് ഇയാളാണ്. മാത്രമല്ല അമ്പിളിയെ കളിയാക്കാവിളയില്‍ കൃത്യം നടത്താന്‍ കൊണ്ടുവിട്ടത് സുനില്‍കുമാറാണെനന്നും പൊലീസ് പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp